
കൊളംബൊ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തിയപ്പോള്‍ പാകിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് ഒരു ജയം പോലും നേടാനാവാതെ.
വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ പാകിസ്ഥാനുള്ളത് മൂന്ന് പോയിന്റ് മാത്രം. ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മൂന്ന് മത്സങ്ങള്‍ മഴയെ തുടര്‍ന്ന് മുടങ്ങി. അതില്‍ നിന്ന് ലഭിച്ച ഓരോ പോയിന്റുകളാണ് ആകെ സമ്പാദ്യം.
നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായ പാകിസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. അവര്‍ക്ക് പിന്നില്‍ ഒരു മത്സരം കുറച്ച് കളിച്ച ബംഗ്ലാദേശ്. പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു.