• Wed. Jan 21st, 2026

24×7 Live News

Apdin News

ഇന്ത്യ 114 റഫാല്‍ വാങ്ങുന്നതോടെ പാകിസ്ഥാന്‍ ഭീതിയോടെ നെട്ടോട്ടമോടുന്നു, ചൈനയുടെ പുതിയ യുദ്ധവിമാനങ്ങള്‍ക്ക് കെഞ്ചി പാകിസ്താന്‍

Byadmin

Jan 21, 2026



ന്യൂദല്‍ഹി: ഇന്ത്യ 3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമ്പോള്‍ പാകിസ്ഥാന്‍ ഭീതിയോടെ നെട്ടോട്ടമോടുകയാണ്. റഫാലിന്റെ ചൂടറിഞ്ഞ പാകിസ്ഥാന്‍ പുതിയ ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്കായി കെഞ്ചുകയാണ്. കാരണം നല്‍കാന്‍ പാകിസ്ഥാന്റെ കാലിയായ ഖജനാവില്‍ പണമില്ല. ചൈനയാകട്ടെ പിന്നെ പണം തന്നാല്‍ മതിയെന്ന നിലപാടിലുമാണ്. കാരണം പലപ്പോഴും ചൈനയുടേത് പൊട്ടാത്ത പടക്കമാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചിരുന്നുവല്ലോ.

റഫാലിനെ എതിര്‍ക്കാന്‍ ചൈനയുടെ ജെ10സി എന്ന യുദ്ധവിമാനമാണ് പാകിസ്ഥാന്‍ തേടുന്നത്. പക്ഷെ റഫാലിനെപ്പോലെ ആകാശത്ത് ശത്രുവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും പിടികൊടുക്കാതെ എതിര്‍ ക്യാമ്പുകളില്‍ അഗ്നി പടര്‍ത്താന്‍ ചൈനയുടെ ജെ10സിയ്‌ക്ക് ആവില്ല. പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങളില്‍ നാശം വിതച്ചത് റഫാലില്‍ നിന്നുള്ള റാംപേജ് മിസൈലുകളാണ്. കണിശതയോടെ മിസൈലുകളെ അയയ്‌ക്കാനുള്ള റഫാലിന്റെ കഴിവ് അപാരമാണ്. ഇപ്പോള്‍ അസിം മുനീര്‍ തന്നെ നേരിട്ട് ചൈനയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഏകദേശം 60 ജെ10സി വാങ്ങാനാണ് പാകിസ്ഥാന്റെ ശ്രമം.

റഫാലുകള്‍ ഒറ്റയ്‌ക്കല്ല പോവുക. കൂട്ടമായാണ്. ഈ റഫാലുകള്‍ ഇന്ത്യയുടെ റഡാറുകളുടെയും സാറ്റലൈറ്റുകളുടെയും വ്യോമപ്രതിരോധസംവിധാനത്തിന്റെയും പൂര്‍ണ്ണനിയന്ത്രണത്തിലായതിനാല്‍ ഈ റഫാലുകളെ നിര്‍വ്വീര്യമാക്കാന്‍ ചൈനയ്‌ക്ക് എളുപ്പമല്ല. ജെ10സിയെ തള്ളിക്കളയാന്‍ ഇന്ത്യ തയ്യാറല്ല. ഇന്ത്യ അവയുടെ സോഫ്റ്റ്വെയറുകളും മറ്റും പഠിച്ചുവരികയാണെന്ന് അറിയുന്നു.

By admin