ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വിമാനം ഇറക്കിയത്. വിമാനത്തിലെ 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനിരിക്കുകയാണെന്നും വാരണാസി പൊലീസ് അറിയിച്ചു.