• Fri. Aug 22nd, 2025

24×7 Live News

Apdin News

ഇന്നത്തെ പത്രം എടുത്ത് ഇന്ന് തന്നെ സാധനം പൊതിയണമെങ്കില്‍ ഈ പത്രത്തിന്റെ ഉപയോഗം പൊതിഞ്ഞു കൊടുക്കാനാണെന്ന് ഉറപ്പുള്ളവരായിരിക്കണം ; യുവരാജ് ഗോകുൽ

Byadmin

Aug 22, 2025



കൊച്ചി : ഇന്നത്തെ ദേശാഭിമാനി പത്രം കൊണ്ട് ഇന്ന് തന്നെ ഊണ് പൊതിഞ്ഞെടുത്ത ഡി വൈ എഫ് ഐ പ്രവർത്തകരെ പരിഹസിച്ച് യുവരാജ് ഗോകുൽ . ഇന്നത്തെ പത്രം എടുത്ത് ഇന്ന് തന്നെ സാധനം പൊതിഞ്ഞു കൊടുക്കണം എങ്കില്‍ പത്രത്തിന്റെ ഉപയോഗം വായിക്കാനല്ല പൊതിഞ്ഞു കൊടുക്കാനാണ് എന്ന് ഉറപ്പുള്ളവരായിരിക്കണം എന്നാണ് യുവരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് .

രാഹുൽ മാങ്കൂട്ടത്തി അനാശാസ്യമെന്ന് വിളിച്ച പൊതിച്ചോർ രാഹുലിന്റെ വാർത്ത വന്ന അതേ പത്രത്താളിൽ പൊതിയുന്നുവെന്ന് പറഞ്ഞ് ബിനീഷ് കോടിയേരിയാണ് ഇതിന്റെ ചിത്രങ്ങൾ പങ്ക് വച്ചത് . എന്നാൽ ദേശാഭിമാനി പത്രം സാധനം പൊതിയാൻ മാത്രമേ ഉപകരിക്കൂവെന്ന് കാണിച്ചു തരികയാണ് ഡി വൈ എഫ് ഐയെന്നാണ് ചില കമന്റുകൾ.

 

By admin