റായ്പുർ : ഛത്തീസ്ഗഢിലെ ദന്തേവാഡ പോലീസിന് മുന്നിൽ 15 നക്സലൈറ്റുകൾ കീഴടങ്ങി. ഈ സാഹചര്യത്തിൽ പുനരധിവാസ നയത്തിന് കീഴിൽ സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ 15 പേർക്കും ലഭിക്കുമെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് സ്മൃതിക് രാജനാല സ്ഥിരീകരിച്ചു.
നേരത്തെ ബുധനാഴ്ച സുക്മയിൽ പോലീസ് സൂപ്രണ്ട് കിരൺ ഗംഗാറാം ചവാന്റെ സാന്നിധ്യത്തിൽ ഒമ്പത് നക്സലുകൾ കീഴടങ്ങിയിരുന്നു. അതേസമയം ഇന്ന് സുക്മ ജില്ലയിലെ കെർലാപാൽ പ്രദേശത്ത് നടന്ന ഒരു ഏറ്റുമുട്ടലിൽ സുരക്ഷാ സേന 16 നക്സലൈറ്റുകളെ വധിക്കുകയും വലിയൊരു ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു.
സുരക്ഷാ സേനയുടെ ഈ വിജയത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് അഭിനന്ദിച്ചു. കൂടാതെ 2026 മാർച്ചോടെ രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദൃഢനിശ്ചയം പൂർത്തീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.