• Wed. Nov 26th, 2025

24×7 Live News

Apdin News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, പിടിയിലായത് വര്‍ക്കല സ്വദേശി

Byadmin

Nov 26, 2025



തിരുവനന്തപുരം:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.വര്‍ക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്.

കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ പെണ്‍കുട്ടിയുമായി യുവാവ് ഗോവയില്‍ പോയത്.പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി പെണ്‍കുട്ടിയെ ചൂഷണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

By admin