• Sun. Aug 3rd, 2025

24×7 Live News

Apdin News

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി

Byadmin

Aug 2, 2025



മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുളള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകിട്ട് അങ്ങാടിപ്പുറം പരിയാപുരം സ്‌കൂളിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു അടിപിടി.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി കണ്ട് പിടിച്ചുമാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മര്‍ദനമേറ്റു. വ്യാപാരിയും രണ്ട് വിദ്യാര്‍ത്ഥികളും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എട്ടോളം പേര്‍ വന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.

 

By admin