ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡി.സി. സോഷ്യല്‍ മീഡിയയില്‍ നേരത്തേ പറഞ്ഞതാണ് ഡിസിയുടെ നിലപാട്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു. ഡിസി ബുക്‌സ് ഒരു പ്രസാധകര്‍ മാത്രമാണ്. അതിനപ്പുറത്തേക്ക് ഈ കാര്യത്തിൽ ഒന്നും പറയാനില്ല. രവി ഡിസി പറഞ്ഞു.
‘കട്ടൻ ചായയും പരിപ്പുവടയും’ പുസ്തകത്തിന്റെ പ്രകാശനം നിർമിതിയിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂലം കുറച്ചു ദിവസത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്നുഎന്ന് സോഷ്യല്‍ മീഡിയയിലൂടെ ഡിസി വ്യക്തമാക്കിയിരുന്നു. ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം കത്തിനില്‍ക്കുമ്പോഴാണ് പ്രസാധകരായ ഡിസിയും മൗനത്തില്‍ തുടരുന്നത്.
പ്രകാശ് ജാവഡേക്കറെ താന്‍ കണ്ടിരുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ ഇപി സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.
The post ഇപിയുടെ ആത്മകഥാ വിവാദത്തില്‍ മൗനം തുടര്‍ന്ന് രവി ഡിസി appeared first on ഇവാർത്ത | Evartha.