• Sat. Apr 26th, 2025

24×7 Live News

Apdin News

ഇരട്ടി പ്രായമുളള സ്ത്രീയെ വിവാഹം ചെയ്തത് സ്വത്തില്‍ കണ്ണ് വച്ച്, കൊലപാതകത്തിനൊടുവില്‍ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Byadmin

Apr 26, 2025


തിരുവനന്തപുരം: കുന്നത്തുകാലില്‍ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രകോപനത്തിന് കാരണം ശാഖാകുമാരിയുടെ ചില ബന്ധുക്കള്‍ വിവാഹ ഫോട്ടോ പുറത്തു വിട്ടത്.വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെച്ചിരുന്നു.

എന്നാല്‍ ശാഖാകുമാരിയുടെ ചില ബന്ധുക്കള്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുന്‍പേ ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ അരുണ്‍ തീരുമാനിച്ചു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ത്രേസ്യാപുരം പുത്തന്‍വീട്ടില്‍ ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം 2020 ഒക്ടോബര്‍ 29 നാണ് നടന്നത്. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള സ്ത്രീയെ അരുണ്‍ പ്രണയിച്ച് വിവാഹം കഴിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 51ഉം അരുണിന് 27 വയസുമായിരുന്നു പ്രായം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അരുണ്‍

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷത്തിന് ശേഷം ബന്ധുക്കള്‍ പിരിഞ്ഞപ്പോള്‍ ശാഖാകുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി.തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. സ്വാഭാവികമായി ഷോക്കേറ്റതാണെന്ന് വരുത്താന്‍ ശാഖാകുമാരിയുടെ ശരീരത്തില്‍ അലങ്കാര ബള്‍ബുകള്‍ ചുറ്റി വച്ചു.നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് പൊലീസ് അന്വേഷണം അരുണിലെക്കെത്തിയത്.



By admin