
കൊല്ലം: ഇരുതല മൂരിയുമായി കോണ്‍ഗ്രസ് നേതാവിനെ പിടികൂടി.കൊല്ലത്ത് നിന്നുമാണ് ലക്ഷങ്ങള്‍ വിലയുള്ള ഇരുതലമൂരിയുമായി മുന്‍ ഡിസിസി അംഗം അന്‍സറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടിയത്.
തട്ടാമലയില്‍ അന്‍സറുദ്ദീന്‍, നിസാറുദ്ദീന്‍, കോട്ടയം സ്വദേശി ചെറിയാന്‍, ചാത്തന്നൂര്‍ സ്വദേശി ഫിയാസ്, കടയ്‌ക്കല്‍ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്.
വെല്ലൂര്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഇരുതലമൂരിയെ വാങ്ങിയത്. മൂന്നര ലക്ഷത്തോളം രൂപ നല്‍കിയാണ് വാങ്ങിയത്.