• Sat. Jun 27th, 2026

24×7 Live News

Apdin News

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

Byadmin

Jun 27, 2026


ന്യൂദല്‍ഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. രോഗികൾക്ക് മതിയായ ഉപയോഗ കാലാവധിയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ആ​കെ ഷെ​ൽ​ഫ് ലൈ​ഫി​ന്റെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ശേ​ഷി​ക്ക​ണ​മെ​ന്ന​താ​ണ് നി​ബ​ന്ധ​ന. പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​റ​ക്കു​മ​തി സ​മ​യ​ത്ത് കു​റ​ഞ്ഞ​ത് 12 മാ​സം ശേ​ഷി​ക്കു​ന്ന ഷെ​ൽ​ഫ് ലൈ​ഫ് ഉ​ണ്ടാ​യാ​ൽ മ​തി​യാ​കും. ഡ്ര​ഗ്‌​സ് ടെ​ക്‌​നി​ക്ക​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്റെ വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ച്ച​ത്. നി​ല​വി​ൽ, 1945ലെ ​മ​രു​ന്നു​ക​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക സാ​ധ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​നു​കീ​ഴി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​പ​യോ​ഗ കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​യു​ക.

അതേസമയം എല്ലാ മരുന്നുകൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കില്ല. പൊതുജനാരോഗ്യ സംരക്ഷണവും ചില പ്രത്യേക മരുന്നുകളുടെ സ്വഭാവവും കണക്കിലെടുത്ത്, ബയോളജിക്കൽ ഉത്പന്നങ്ങൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കലുകൾക്കും പഴയ നിബന്ധന തന്നെ തുടരും. അതായത്, ഇത്തരം മരുന്നുകൾക്ക് ഇറക്കുമതി ചെയ്യുമ്പോൾ അവയുടെ ആകെ ഉപയോഗ കാലാവധിയുടെ 60 ശതമാനത്തിൽ കൂടുതൽ ബാക്കിയുണ്ടായിരിക്കണം എന്ന നിലവിലെ ചട്ടം തന്നെയായിരിക്കും ബാധകമാവുക.



By admin