
ടെഹ്റാന്‍: ആയത്തൊള്ള അലി ഖൊമേനിയെ വീഴാതെ പിടിച്ചുനില്‍ക്കാന്‍ റഷ്യയും ചൈനയും പിന്നില്‍ നിന്നും സഹായിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇറാനില്‍ പ്രക്ഷോഭകാരികളെ തളയ്‌ക്കാന്‍ ആയത്തൊള്ള അലി ഖമേനി ഇന്‍റര്‍നെറ്റ് നിരോധിച്ചപ്പോള്‍ അതിനെതിരെ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് അവിടെ ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഈ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ചിലയിടത്ത് നിലച്ചു.
ഇത് അത്യാധുനിക മാര്‍ഗ്ഗത്തിലൂടെ ആരോ ജാം ചെയ്തതിനാലാണെന്ന് പറയപ്പെടുന്നു. സ്റ്റാര്‍ലിങ്കിനെ ജാം ചെയ്യാന്‍ സഹായിച്തത് റഷ്യയും ചൈനയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേറ്റോ ആണ് റഷ്യ അവരുടെ സോണല്‍ ഇഫക്ട് എന്ന പുത്തന്‍ സംവിധാനം ഉപയോഗിച്ച് സ്റ്റാര്‍ ലിങ്കിനെ ജാം ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പക്ഷെ പൂര്‍ണ്ണമായും അവിടെ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം നിലച്ചിട്ടില്ല.
തിങ്കളാഴ്ച ഇസ്രയേലും ആയത്തൊള്ള അലി ഖമേനിയുടെ ഭരണംഅവസാനിക്കാറായെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇതിനിടയിലാണ് അലി ഖമേനിയെ സഹായിച്ചുകൊണ്ടുള്ള റഷ്യയുടെയും ചൈനയുടെയും ഇടപെടല്‍. നടന്നത്. ഇത് അമേരിക്കയ്‌ക്കും ഇസ്രയേലിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.