വാഷിങ്ടൺ: ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തുവെന്നും യുദ്ധം അമേരിക്ക ജയിച്ചുവെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണ്. അമേരിക്കൻ സൈന്യം തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിച്ചെന്നും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ അവ സംരക്ഷിക്കണം.
അല്ലെങ്കിൽ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണം, അതുമല്ലെങ്കിൽ ഹോർമുസ് സ്വഭാവികമായി തുറക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കയ്‌ക്ക് ആവശ്യമായ എണ്ണ സ്വന്തമായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.