• Tue. Mar 17th, 2026

24×7 Live News

Apdin News

ഇറാന്റെ സുരക്ഷാചുമതലയുള്ള അലി ലാരിജാനിയെ വധിച്ചുവെന്ന് ഇസ്രയേല്‍; വിടവാങ്ങിയത് ഇറാന്റെ പോരാട്ടവീര്യത്തിന്റെ കുന്തമുന

Byadmin

Mar 17, 2026



 

ടെഹ്റാന്‍:  മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ കൊണ്ട് അമേരിക്കയെയും ഇസ്രയേലിനെയും നേരിട്ട ഇസ്രയേല്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ വധിച്ചുവെന്ന് ഇസ്രയേല്‍. ലാരിജാനിയുടെ മരണം ഇറാന്‍ പ്രതിരോധമന്ത്രി കാറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്രയേലിന് ഏറെ അസ്വസ്ഥകള്‍ സമ്മാനിച്ച നേതാവായിരുന്നു ലാരിജാനി. ലാരിജാനിയെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
അലി ലാരിജാനിയുടെ മരണത്തോടെ ഇറാന്റെ ചെറുത്തുനില്‍പിന്റെ ശബ്ദമാണ് അണഞ്ഞുപോയത്.

സയണിസ്റ്റ് കുറ്റവാളികള്‍ക്കും ലജ്ജയില്ലാത്ത അമേരിക്കക്കാര്‍ക്കും അവരുടെ പ്രവര്‍ത്തികളെക്കുറിച്ച് ഖേദിക്കേണ്ടി വരും എന്ന് അമേരിക്കയെയും ഇസ്രയേലിനെയും വെല്ലുവിളിച്ച നേതാവാണ് ലാരിജാനി. ഇസ്രയേലിന്റെ കുടുക്കില്‍ അമേരിക്ക വീണുവെന്നും അതുകൊണ്ടാണ് അമേരിക്ക ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്നും ഉള്ള ലാരിജാനിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കയെയും ഇസ്രയേലിനെയും മുട്ടില്‍ വീഴ്‌ത്തുമെന്ന് ലാരിജാനിയുടെ പ്രസ്താവനയും പ്രസിദ്ധമായിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തൊള്ള അലി ഖമനേയി വധിക്കപ്പെട്ട ശേഷമാണ് അലി ലാരിജാനി എന്ന കരുത്തുറ്റ നേതാവ് മൂര്‍ച്ചയേറിയ പ്രസ്താവനകളിലൂടെ ഇറാന്റെ നേതൃപദവിയിലേക്ക് ഉയര്‍ന്നത്. എല്ലാ ദിവസവും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി മാധ്യമങ്ങള്‍ കാതോര്‍ത്തു. ഇറാന്‍ ജനതയുടെ രക്തത്തില്‍ പോരാട്ടവീര്യം കുത്തിവെയ്‌ക്കുന്നതായിരുന്നു ലാരിജാനിയുടെ വാക്കുകള്‍.

By admin