
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ആവേശ ജയവുമായി എസി മിലാന്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. സ്വന്തം തട്ടകം ടൂറിനില്‍ നടന്ന മത്സരത്തില്‍ ടോറിനോയെ 3-2നാണ് മിലാന്‍ ഇന്നലെ കീഴടക്കിയത്.
മത്സരത്തിന്റെ ആദ്യ 20 മിനിറ്റിന് മുമ്പ് രണ്ട് ഗോള്‍ പിന്നിലായിപ്പോയ മിലാന്‍ പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ അമേരിക്കയില്‍ നിന്നുള്ള മിലാന്‍ വിങ്ങര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് പത്ത് മിനിറ്റിനിടെ നേടിയ ഇരട്ട ഗോളുകള്‍ മത്സരത്തിന്റെ ഹൈലൈറ്റായി.
മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ടോറിനോ മുന്നിലെത്തി. നിക്കോള വ്‌ളാസിച്ച് ആണ് ഗോള്‍ നേടിയത്. ഏഴ് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ടോറിനോയ്‌ക്ക് വേണ്ടി ഡുവാന്‍ സപാറ്റയും ഗോള്‍ നേടി. ആതിഥേയരെ ഞെട്ടിച്ചു. പിന്നീട് ജാഗ്രതയോടെ കളിച്ച മിലാന്‍ 24-ാം മിനിറ്റില്‍ ആദ്യ തിരിച്ചടി നല്‍കി. അഡ്രിയേന്‍ റബിയോറ്റ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ വിരുന്നുകാരായ ടോറിനോ 2-1ന് മുന്നിട്ടു നിന്നു.
ഡേവിഡ് ബര്‍ട്ടേസാഘിയെ പിന്‍വലിച്ചാണ് പരിശീലകന്‍…. ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ 66-ാം മിനിറ്റില്‍ കളത്തിലേക്ക് ഇറക്കിവിട്ടത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ താരം മിലാന് സമനില സമ്മാനിച്ചു. പത്ത് മിനിറ്റിനകം പുലിസിച്ച് വീണ്ടും സ്‌കോര്‍ ചെയ്തു. ഇത് മിലാന്റെ വിജയഗോള്‍ ആയിമാറി.
പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്കൊപ്പം 31 പോയിന്റാണ് മിലാനും ഉള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് മിലാന്‍ മുന്നില്‍ നില്‍ക്കുന്നത്.