
ന്യൂദല്‍ഹി: രാജ്യത്ത് ഇലക്ടറല്‍ റോളില്‍ അയോഗ്യരായ വോട്ടര്‍മാര്‍ ആരും തന്നെയില്ലെന്ന് ഉറപ്പാക്കാന്‍ എസ്‌ഐആറിലൂടെ സാധിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പോളിങ് പ്രക്രിയയാണ് ഇന്ത്യയുടേത്.
ഏപ്രിലില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ആകെ 2.1 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. 4.24 ലക്ഷം വോട്ടര്‍മാരുള്ള കേരളത്തില്‍ 30471 പോളിങ് സ്റ്റേഷനുകളാണുള്ളത്. സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മാതൃകാ പോളിങ സ്‌റ്റേഷനുകളും ഉണ്ടാകും. 25 ലക്ഷം ഇലക്ഷന്‍ ഉദ്യോഗസ്ഥരെയാണ് അഞ്ച് സംസ്ഥാനങ്ങളിലായി നിയോഗിച്ചിരിക്കുന്നതെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.