കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ഇലക്ട്രിക് വാഹനം ടിവിഎസ് ഓര്‍ബിറ്റര്‍ പുറത്തിറക്കി. മികച്ച യാത്രാസുഖവും സൗകര്യവും പ്രകടനവും ഉറപ്പാക്കി ദൈനംദിന യാത്രകള്‍ക്ക് പുതിയ മാനം നല്‍കാന്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ സെഗ്‌മെന്റിലെ നിരവധി ആദ്യ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് വിപണിയിലെത്തുന്നത്.
158 കി.മീ ഐഡിസി റേഞ്ച്, ക്രൂയിസ് കണ്‍ട്രോള്‍, രണ്ട് ഹെല്‍മറ്റ് ഉള്‍ക്കൊള്ളുന്ന 34 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ജിയോഫെന്‍സിങ്, ടൈം ഫെന്‍സിങ്, ടോവിങ്, ക്രാഷ്/ഫോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ അഡ്വാന്‍സ്ഡ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ 14 ഇഞ്ച് ഫ്രണ്ട് വീല്‍ ആണ് മറ്റൊരു പ്രധാന സവിശേഷത. പിഎം ഇ-ഡ്രൈവ് സ്‌കീം ഉള്‍പ്പെടെ 99,900 രൂപയാണ് ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില.
3.1 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ടിവിഎസ് ഓര്‍ബിറ്ററിന്. ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എഡ്ജ്ടുഎഡ്ജ് ഫ്രണ്ട് കോമ്പിനേഷന്‍ ലൈറ്റുകള്‍, ഫ്രണ്ട് വൈസറോടുകൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്‌പ്ലേയുള്ള കളേര്‍ഡ് എല്‍സിഡി കണക്റ്റഡ് ക്ലസ്റ്റര്‍, യുഎസ്ബി 2.0 ചാര്‍ജിങ്, 845 എം.എം നീളമുള്ള ഫഌറ്റ്‌ഫോം സീറ്റ്, 169 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ലഭ്യമാവും.
സാങ്കേതികവിദ്യയിലും ഉപഭോക്തൃകേന്ദ്രീകൃത നവീകരണത്തിലുമാണ് ടിവിഎസില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യ ടുവീലര്‍ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു. ഞങ്ങളുടെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കാനും, ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ വ്യാപനം വേഗത്തിലാക്കാനുമാണ് ടിവിഎസ് ഓര്‍ബിറ്ററിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.