ന്യൂയോര്‍ക്ക് :ഇലോണ്‍ മസ്ക് ജര്‍മ്മനിയിലെ വലതുപക്ഷപാര്‍ട്ടിയായ എഎഫ് ഡി എന്ന പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. എക്സ് എന്ന ലോകത്തിലെ ശക്തമായ സമൂഹമാധ്യമത്തിന്റെ ഉടമ കൂടിയാണ് ലോകത്തിലെ ഏറ്റവും നമ്പര്‍ വണ്‍ കോടീശ്വരനായ ഇലോണ്‍ മസ്ക്.
എന്താണ് എഎഫ് ഡി എന്ന പാര്‍ട്ടിയുടെ പ്രത്യേകതകള്‍? സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കണമെെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസുമായി സാമ്യം തോന്നും. അതുപോലെ വിദേശത്ത് നിന്നുള്ള ഇസ്ലാം കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ് ഇത്. ഇതാണ് ഇവിടുത്തെ മതേതര കോണ്‍ഗ്രസ് പോലുള്ള ജര്‍മ്മനിയിലെ ഇടത് പക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്നാണ് എ എഫ് ഡി എന്നതിന്റെ മുഴുവന്‍ രൂപം.
ജര്‍മ്മനിയിലെ പൊതുതെരഞ്ഞെടുപ്പില്‍ തീരെ പ്രാധാന്യം ഇല്ലാതിരുന്ന എഎഫ് ഡി പൊടുന്നനെയാണ് വളര്‍ന്നത്. പ്രത്യേകിച്ചും ജര്‍മ്മനിയില്‍ ഇസ്ലാമിക തീവ്രവാദം പടര്‍ന്നുപിടിച്ചത് എഎഫ് ഡിയ്‌ക്ക് വളമായി. അതോടെയാണ് 2017ലെ തെരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ നേടി എ എഫ് ഡി മൂന്നാം സ്ഥാനത്തെത്തിയത്. 2023 മുതല്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ ശക്തമായ പാര്‍ട്ടിയായി എ എഫ് ഡി മാറി.
ഇലോണ്‍ മസ്ക് അതത് രാജ്യത്തിന്റെ സംസ്കാരം നശിപ്പിച്ചുകൊണ്ടുള്ള ആഗോളവല്‍ക്കരണത്തിന് എതിരാണ്. അതത് രാജ്യത്തിന്റെ പൈതൃകവും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ആ രാജ്യം അഭിവൃദ്ധിപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ഇലോണ്‍ മസ്ക്. ആലിസ് വെയ് ഡെഫ് ആണ് ഈ പാര്‍ട്ടിയുടെ നേതാവ്. ആണവോര്‍ജ്ജം വേണ്ടെന്ന് വെച്ചവരാണ് ജര്‍മ്മനിയിലെ മറ്റ് പാര്‍ട്ടികള്‍. ഇത് ജര്‍മ്മനിയെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ദരിദ്രരാക്കി. എന്നാല്‍ എഎഫ് ഡി ന്യൂക്ലിയര്‍ പവര്‍ വേണമെന്ന് വാദിക്കുന്നവരാണ്. എഎഫ് ഡി എന്ന പാര്‍ട്ടിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാനും ആ രാജ്യത്തെ ലോകത്തെ മികച്ച രാഷ്‌ട്രമാക്കി മാറ്റാനും കഴിയൂ എന്നും ഇലോണ്‍ മസ്ക് വിശ്വസിക്കുന്നു.