ഹൈദരാബാദ്: ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി തുടക്കം ഗംഭീരമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.
രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.