• Fri. Oct 4th, 2024

24×7 Live News

Apdin News

ഇസ്രയേല്‍ ടൈം മെഷീനിലൂടെ 60കാരെ 25കാരാക്കാം; 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

Byadmin

Oct 4, 2024


മനുഷ്യ ശരീരത്തിന്റെ പ്രായം കുറക്കുന്ന ഇസ്രയേലിൽ നിന്നുള്ള ടൈം മെഷീന്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന വിവിധ പരാതികളില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. യുപിയിൽ നടന്ന സംഭവത്തിൽ പ്രായമുള്ളവരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയവരിലേറെ പേരും.

ഏകദേശം 35 കോടിയോളം രൂപ ദമ്പതികള്‍ ഈ രീതിയിൽ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ രാജീവ് ദുബെ, രഷ്മി ദുബെ എന്നിവരാണ് അറസ്റ്റിലായത്. കാണ്‍പൂരിലെ കിദ്വായി നഗറില്‍ ഇവര്‍ തെറാപ്പി സെന്റര്‍ ആരംഭിച്ചിരുന്നു.

ഈ സെന്ററിൽ ഇസ്രയേലില്‍ നിന്നുള്ള ടൈം മെഷീന്‍ എത്തിക്കാമെന്നും ഇതിലൂടെ 60 വയസുകാര്‍ക്ക് 25 വയസുകാരാകാമെന്നും പറഞ്ഞിരുന്നു. ഓക്‌സിജന്‍ തെറാപ്പിയിലൂടെ ചെറുപ്പം നിലനിര്‍ത്തി തരാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. അന്തരീക്ഷത്തിലെ വായുമലിനീകരണം കാരണം പ്രദേശത്തെ ആളുകള്‍ക്ക് വയസായി വരുന്നു. ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നതിലൂടെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറുപ്പമാകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

വിവിധ സെഷനുകളായിട്ടായിരുന്നി ഇവരുടെ പാക്കേജ്. 10 സെഷനുകള്‍ക്ക് 6000 രൂപയായിരുന്നു. മൂന്നു വര്‍ഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

തട്ടിപ്പിനിരയായ രേണു സിങ് ആണ് പരാതി നല്‍കിയത്. 10.75 ലക്ഷം രൂപയാണ് തന്നില്‍ നിന്ന് തട്ടിയതെന്നാണ് രേണു സിങിന്റെ ആരോപണം. 35 കോടി രൂപയോളം ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തെന്ന് പരാതിക്കാരി ആരോപിച്ചു. ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷന്‍ 318(4) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

The post ഇസ്രയേല്‍ ടൈം മെഷീനിലൂടെ 60കാരെ 25കാരാക്കാം; 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.

By admin