• Fri. Dec 27th, 2024

24×7 Live News

Apdin News

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

Byadmin

Dec 26, 2024


ജെറുസലെം :ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ഇറാനായിരുന്നു പശ്ചിമേഷ്യയിലെ വിവിധരാജ്യങ്ങളിലെ ഭീകരവാദസംഘടനകളെ ചെല്ലും ചെലവും നല്‍കി നിലനിര്‍ത്തിയിരുന്നത്. പക്ഷെ പുറമേയ്‌ക്ക് ഇറാന്‍ ഒരു ആത്മീയ പരിവേഷം ചാര്‍ത്തി ലോകത്തെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ പോപ്പുുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് ഉള്‍പ്പെടെയുള്ള 67 സായുധഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരെയും ആയുധവും പണവും നല്‍കി വളര്‍ത്തിയത് ഇറാനായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇറാന്‍ ഈ ഭീകരഗ്രൂപ്പുകളെ മുഴുവന്‍ ആവശ്യംപോലെ ഉപയോഗിച്ചു.

ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോഴാണ് ഇറാന്‍ യുദ്ധത്തില്‍ ഇടപെട്ടത്. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് ചരിത്രം മാറി മറിയുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി കൂട്ടികളെയും സ്ത്രീകളെയും കൊല്ലുകയും മാനം കളയുകയും ചെയ്ത ഇസ്ലാമിക ഭീകരതയോട് മാപ്പില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ തുടര്‍ന്നു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെ ഭീകരനേതാക്കളായ യാഹ്യ സിന്‍വാര്‍, ഇബ്രാഹിം അകില്‍, ഹാസന്‍ നസ്റുള്ള, ഫൗദ് ഷുകുര്‍, ഹമാസിന്റെ ഇസ്മായില്‍ ഹാനിയെ എന്നിവര്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹാനിയയെ ഇറാനില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. ചില ഭീകരര്‍ ഇറാനകത്ത് ബലപ്പെടുത്തിയ ബങ്കറുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഇത് പലതും സാധ്യമാക്കിയത് ഇസ്രയേലിന്റെ ഇന്‍റലിജന്‍സ് മിടുക്കും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണവുമായിരുന്നു.

പിന്നാലെ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്തു. അവര്‍ക്ക് ആയുധങ്ങള്‍ ഒഴുക്കിയിരുന്ന സിറിയയെയും വീഴ്‌ത്തി. സിറിയയിലെ ആയുധശേഖരം മുഴുവന്‍ ചെറിയ അണുബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ഇനി തലയുയര്‍ത്തിയാല്‍ തകര്‍ക്കും എന്ന രീതിയിലുള്ള ഇസ്രയേലിന്റെ നില്‍പിന് മുന്നില്‍ വിറകൊള്ളുകയാണ് ഇറാനും അവിടുത്തെ ആത്മീയ നേതാവായ ആയത്തൊള്ള ഖമനേയും. ദശകങ്ങളായുള്ള ഖമനേയ് ഭരണം ഏത് നിമിഷവും അടിപതറാവുന്ന സ്ഥിതിയിലാണ്. ഇതോടെ നിലനില്‍പിന് വേണ്ടി മതത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങള്‍ ഒന്നൊന്നായി മാറ്റിവെച്ച് അടുത്ത യുഎസ് പ്രസിഡന്‍റായിചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താല്‍ തീവ്ര ഇസ്ലാമിക നിലപാടുകള്‍ ഉപേക്ഷിക്കുന്ന ഇറാന്‍ നേതാവായ മറ്റൊരു ആയത്തൊള്ള ഖമനേയിയെ ലോകം കാണുകയാണ്. അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിക്കുന്നു, ജനങ്ങള്‍ക്ക് വാട് സാപും ഗുഗിള്‍ പ്ലേസ്റ്റേറും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും മൃഗീയമായി അടിച്ചമര്‍ത്തിയിരുന്ന ഇറാന് പകരം പുതിയൊരു ലിബറല്‍ ഇറാന്‍ ഉയര്‍ന്നുവരുന്നു. എല്ലാ സാധ്യമാക്കുന്നത് ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് മാപ്പില്ലെന്ന രീതിയിലുള്ള ആ കരുത്തുറ്റ നില്‍പാണ്.

 



By admin