ഗാസ: ഗാസയില്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടന്‍ തോക്കുമായി സ്വന്തം നാട്ടുകാരെ വേട്ടയാടി ഹമാസ്. ഭീകരര്‍. അവരുടെ ലക്ഷ്യം ഗാസയിലെ അധികാരം പിടിച്ചെടുക്കലാണെന്ന് പറയപ്പെടുന്നു. സ്വന്തം നാട്ടുകാരായ എട്ട് പേരെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നു.
മറ്റ് ഭീകരവാദഗ്രൂപ്പുകളിലെ ആളുകളെയാണ് ഹമാസ് വെടിവെച്ച് കൊല്ലുന്നത്. അവകാശപ്പെടുന്നത് തങ്ങളാണ് ഈ മേഖലയിലെ ശക്തരെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഹമാസ് ഭീകരര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഗാസയിലെ ഷഫാക് ന്യൂസ് വിലയിരുത്തുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ പട്ടാളം പിന്മാറിയതിന് ശേഷമായിരുന്നു തോക്കുമേന്തിയുള്ള ഹമാസ് ഭീകരരുടെ വിളയാട്ടം.