ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു.
അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല.
അടുത്ത ഒരാഴ്ചയോടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.