ഗസ്സയിലെ 10 ലക്ഷത്തോളം വരുന്ന ഫലസ്തീനികളോട് വീട് വിട്ടിറങ്ങാന്‍ നിര്‍ദേശം നല്‍കി ഇസ്രാഈല്‍. ഇസ്രാഈല്‍ സൈന്യം ഇപ്പോഴും പൂര്‍ണമായി തകര്‍ത്തിട്ടില്ലാത്ത ഗസ്സ സിറ്റിയിലെ വലിയ കെട്ടിടങ്ങള്‍ വാസയോഗ്യമല്ലാതാക്കും എന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ഭീഷണി. ഗസ്സ സിറ്റി തകര്‍ക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഫലസ്തീനികളെ മുനമ്പില്‍ നിന്ന് പുറത്താക്കാമെന്നാണ് ഇസ്രാഈലിന്റെ വിലയിരുത്തല്‍.
എന്നാല്‍, പ്രദേശത്ത് നിന്ന് വിട്ടാല്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നത് കൊണ്ട് ഗസ്സ സിറ്റിയില്‍ ഭൂരിഭാഗം ജനങ്ങളും മുന്നറിയിപ്പുകള്‍ അവഗണിച്ച് അവശേഷിക്കുന്ന കെട്ടിടങ്ങളിലും ടെന്റുകളിലും തങ്ങുകയാണ്. വരും ദിനങ്ങളില്‍ ഗസ്സ സിറ്റിയില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കുമെന്നാണ് ഇസ്രാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.