ഡമാസ്കസ് : സിറിയൻ ഭീകരൻ മുഹമ്മദ് വിഷാ എന്ന അബു ഖലീലിയെ വധിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ഒരു വലിയ വിജയം കൈവരിച്ചു. പി.എഫ്.എൽ.പിയുടെ മുതിർന്ന സിറിയൻ ഭീകരനായിരുന്നു ഇയാൾ.
ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളുടെ തിരക്കഥ തയ്യാറാക്കിയത് അബു ഖാലി ആയിരുന്നു. വിവിധ ഭീകര ഗ്രൂപ്പുകളുമായി ഏകോപിപ്പിക്കുന്നതിലും ഷിയാ അച്ചുതണ്ടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിലും ഇയാൾ പങ്കാളിയായിരുന്നു.