ന്യൂഡൽഹി : ഇസ്ലാം മതം വരുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുരാണങ്ങളിൽ സംഭാലിനെക്കുറിച്ച് വിവരിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
“സംഭാൽ ഒരു യാഥാർത്ഥ്യമാണ്. നമ്മൾ ബലപ്രയോഗത്തിലൂടെ എന്തെങ്കിലും കൈവശപ്പെടുത്തുകയും ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്താൽ, അത് അംഗീകരിക്കാൻ കഴിയില്ല. 1526-ൽ സംഭാലിലെ ശ്രീ വിഷ്ണു ഹരി ക്ഷേത്രവും 1528-ൽ അയോധ്യയിലെ രാമക്ഷേത്രവും തകർക്കപ്പെട്ടു. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.
“5000 നും 3500 നും ഇടയിൽ എഴുതപ്പെട്ട നമ്മുടെ പുരാണങ്ങളിൽ സാംഭാലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. മഹാവിഷ്ണു ശ്രീ ഹരിയുടെ പത്താമത്തെ അവതാരം ഇവിടെ നടക്കുമെന്ന് പറയപ്പെടുന്നു. ഇസ്ലാം ആവിർഭവിച്ചിട്ട് 1400 വർഷങ്ങൾ കഴിഞ്ഞു, ഞാൻ സംസാരിക്കുന്നത് 3500 വർഷങ്ങൾക്ക് മുമ്പുള്ളതും 5000 വർഷങ്ങൾക്ക് മുമ്പുള്ളതുമായ കാലത്തെ പറ്റിയാണ്. അതായത്, ഇസ്ലാമിന്റെ ഉദയത്തിന് 2000 മുതൽ 3500 വർഷങ്ങൾക്ക് മുമ്പ്.
സാംബാൽ ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു. അവിടെ 68 തീർത്ഥാടന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് 18 എണ്ണം മാത്രമേ പുറത്തെടുക്കാൻ കഴിഞ്ഞുള്ളൂ. 56 വർഷങ്ങൾക്ക് ശേഷം, അവിടെ ശിവക്ഷേത്രത്തിൽ ജലാഭിഷേകം നടത്തി.ഈ പുരാണ സ്ഥലവും ‘ലാൻഡ് ജിഹാദ്’ വഴി പിടിച്ചെടുത്തതാണ് – യോഗി ആദിത്യനാഥ് പറഞ്ഞു.