
ദുബായ്: പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഈജിപ്തും ചേര്‍ന്ന് ഒറ്റക്കെട്ടായി മുസ്ലിം രാജ്യങ്ങളുടെ ഒരു സൈനിക കൂട്ടായ്‌മ എന്നതിനെയാണ് ഇസ്ലാമിക നേറ്റോ എന്ന് വിളിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കയ്‌ക്കും ഇസ്രയേലിലിനും ഇറാനേക്കാള്‍ വലിയ ഭീഷണിയായി ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന അമേരിക്ക ഇതിനെതിരെ ശക്തമായ കണക്കുകൂട്ടലുകള്‍ നടത്തുകയാണ്.
അതിന്റെ ഭാഗമായി തുര്‍ക്കിയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്ന് വിലക്കിയിരിക്കുകയാണ് ഡൊണാല്‍ഡ് ട്രംപ്. സൗദിയ്‌ക്ക് എഫ് 35 ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും യുഎസ് നല്‍കും. സൗദി അറേബ്യയുടെ സമ്പത്തുകൊണ്ട് അങ്ങിനെ ഒരു ഇസ്ലാമിക നേറ്റോ രൂപീകരിക്കേണ്ടെന്ന നിലപാടിലാണ് അമേരിക്ക.
പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ ഡ്രോണ്‍ ശക്തി, സൗദി അറേബ്യയുടെ സമ്പത്ത് എന്നിവ കൈകോക്കുന്നത് വഴി ഇസ്ലാമിക രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഒരു സൈനിക മുന്നണി രൂപീകരിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാദാവ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനാണ്. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് ഉറക്കെപ്പറയാന്‍ മടിയില്ലാത്ത നേതാവാണ് എര്‍ദോഗാന്‍. അതുകൊണ്ടാണ് തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കയ്യയച്ച് സഹായിച്ച ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും എര്‍ദോഗാന്‍ നല്‍കിയത്.
ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക മുന്നണി യാഥാര്‍ത്ഥ്യമാക്കാന്‍ ഭിന്നതകള്‍ എല്ലാം മാറ്റിവെച്ച് എര്‍ദോഗാന്‍ ആദ്യം ഈജിപ്താണ് സന്ദര്‍ശിച്ചത്.അതിന് ശേഷം പാകിസ്ഥാനും സൗദി അറേബ്യയും സന്ദര്‍ശിച്ചു. നാല് രാജ്യങ്ങളിലെയും തലവന്‍മാര്‍ സൈനിക കൂട്ടുമുന്നണിയുണ്ടാക്കാന്‍ തയ്യാറായതോടെയാണ് പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ എര്‍ദോഗാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ട്രംപ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിടിച്ചത്. കാരണം ഒരു ഇസ്ലാമിക നേറ്റോ യാഥാര്‍ത്ഥ്യമായാല്‍ അവര്‍ ആദ്യം തിരിയുക ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരായാണ് എന്ന് ട്രംപിന് നല്ലതുപോലെ അറിയാം. അതുകൊണ്ട് തന്നെ ഇത് മുളയിലേ നുള്ളാന്‍ നടപടിയെടുക്കുകയാണ് ട്രംപ്.