• Sat. Jun 28th, 2025

24×7 Live News

Apdin News

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

Byadmin

Jun 28, 2025


ധാക്ക ; അനധികൃതമായി ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ഹിന്ദു ക്ഷേത്രങ്ങളും, ക്ഷേത്ര ഭൂമികളും അടുത്ത 7 ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ . അല്ലാത്തപക്ഷം, രാജ്യമെമ്പാടും വലിയ തോതിലുള്ള പ്രതിഷേധ പ്രസ്ഥാനം ആരംഭിക്കുമെന്നും ഹിന്ദുക്കൾ മുന്നറിയിപ്പ് നൽകി .

എല്ലാ ക്ഷേത്ര സ്ഥലങ്ങളുടെയും കൈയേറ്റം 7 ദിവസത്തിനുള്ളിൽ ഒഴിപ്പിച്ചില്ലെങ്കിൽ, ഈ മൗലികവാദ വർഗീയ സർക്കാരിന്റെ കീഴിൽ, ഹിന്ദു സമൂഹം ഒരു പോളിംഗ് സ്റ്റേഷനിലേക്കും പോകില്ലെന്നും, ഒരു തെരഞ്ഞെടുപ്പിലും പങ്കെടുക്കില്ലെന്നും, എല്ലാ വോട്ടുകളും ബഹിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു.

ഹിന്ദുക്കളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നുവെന്നും ഹിന്ദു മൊഹാജോട്ട് നേതാക്കൾ ആരോപിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജെസ്സോറിൽ 18 ഹിന്ദു വീടുകൾ, കടകൾ, മോട്ടോർ സൈക്കിളുകൾ, ഫർണിച്ചറുകൾ, എന്നിവ കത്തിച്ചു.മതത്തെ അപമാനിച്ചതിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങളും കള്ളക്കേസുകളും ഉണ്ടായിട്ടുണ്ട്.

ക്ഷേത്രത്തിനടുത്തുള്ള റെയിൽവേ ഭൂമിയിൽ പള്ളി, മദ്രസ, നിരവധി രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്നിവയുണ്ട്. പക്ഷേ അധികാരികൾ അതിൽ ഒന്നും തൊട്ടില്ല. ഖിൽഖേത് പ്രദേശത്തെ മതമൗലികവാദികളുടെ ആവശ്യപ്രകാരം സർക്കാർ ഹിന്ദു ക്ഷേത്രം മാത്രം തകർത്തുവെന്നും പ്രതിഷേധക്കാർ പറഞ്ഞു..

ഹിന്ദു മഹാജോട്ട് പ്രസിഡന്റ് അഡ്വ. ദിനബന്ധു റോയ്, എക്സിക്യൂട്ടീവ് പ്രസിഡന്റ് അഡ്വ. പ്രദീപ് കുമാർ പാൽ, ചീഫ് കോർഡിനേറ്റർ ബിജോയ് കൃഷ്ണ ഭട്ടാചാര്യ, സെക്രട്ടറി ജനറൽ അഡ്വ. ഗോവിന്ദ ചന്ദ്ര പ്രമാണിക്, മറ്റ് ഹിന്ദു മഹാജോട്ട് നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.



By admin