• Fri. Jan 10th, 2025

24×7 Live News

Apdin News

ഇസ്ലാമിൽ അനീതി മാത്രമേ ഉള്ളൂ, മടുത്തു ; 14 വർഷമായി ഞാൻ പോകുന്നത് ക്ഷേത്രത്തിലാണ് ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് ഫിറോസ് ഖാൻ

Byadmin

Jan 10, 2025


ഭോപ്പാൽ : 14 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫിറോസ് ഖാൻ സനാതന ധർമ്മത്തിലേയ്‌ക്ക് . മധ്യപ്രദേശിലെ ഖാണ്ഡ്വ സ്വദേശിയായ ഫിറോസ് മഹാദേവ്ഗഢ് ക്ഷേത്രത്തിൽ വെച്ചാണ് ശുചീകരണപൂജകൾ നടത്തി ഹിന്ദുമതം സ്വീകരിച്ചത്. ഫിറോസ് എന്ന പേര് രാഹുൽ എന്നാക്കി മാറ്റുകയും ചെയ്തു.

കഴിഞ്ഞ 14 വർഷമായി സനാതൻ ധർമ്മം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അതിന് സാധിച്ചില്ലെന്നും ഫിറോസ് പറഞ്ഞു. മഹാദേവ്ഗഢ് ക്ഷേത്ര സൂക്ഷിപ്പുകാരൻ അശോക് പാലിവാളിന്റെ സഹായത്തോടെയാണ് ഫിറോസ് ഹിന്ദുസംഘടനകളുമായി ബന്ധപ്പെട്ടത്. ‘ഫിറോസ് എന്നെ ബന്ധപ്പെടുകയും ഹിന്ദുമതം സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മഹാദേവ്ഗഢിലെ നിരവധി ആളുകൾ ഇതിനകം ഹിന്ദുമതം സ്വീകരിച്ചതിനാലാണ് ഫിറോസും ഇവിടെയെത്തിയത്‘ – അശോക് പാലിവാൾ പറഞ്ഞു.

‘ കഴിഞ്ഞ കുറച്ച് നാളുകളായി എന്റെ മനസ്സിൽ ഈ വിശ്വാസമുണ്ടായിരുന്നു. ഇന്നല്ല, 14 വർഷമായി ഞാൻ പോകുന്നത് ക്ഷേത്രത്തിലാണ്. ഞാൻ ഒരുപാട് ശ്രമിച്ചു. ഇസ്ലാമിൽ അനീതി മാത്രമേ ഉള്ളൂ, നീതിയില്ല , മടുത്തു . എന്റെ ഹൃദയത്തിൽ എനിക്ക് വിശ്വാസമുണ്ട്, ഞാൻ ഒരു ഹനുമാൻ ഭക്തനാണ് ‘ – ഫിറോസ് പറഞ്ഞു.

 



By admin