ജിദ്ദ: ഫുട്ബോൾ മാമാങ്കത്തിന്റെ കാഹളം മുഴക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19 നു തുടക്കം കുറിക്കുന്ന “ഇ.അഹമ്മദ് സ്‌മാരക സൂപ്പർ 7 ” ഫുട്ബോൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു.
ജിദ്ദ കണ്ടതിൽ ഏറ്റവും ബ്രഹത്തായ സമ്മാനങ്ങൾക്ക് വേണ്ടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19ന് തുടക്കം കുറിക്കുന്ന സെവൻസ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവം മുഴക്കി ജന നിബിഡമായ സദസ്സിൽ പോസ്റ്റർ പ്രകാശനം നടന്നു . പ്രമുഖ സ്പോണ്സര്മാരായ എബിസി കാർഗോ, അൽ വഫ സൂപ്പർമാർക്കറ്റ് & ജീപാസ് പ്രതിനിധികളുടെയും ജിദ്ദയിലെ കെഎംസിസി വിവിധ കമ്മിറ്റികളുടെ നേതൃ നിരയിലെ പ്രമുഖരുടെയും, സ്വിഫ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജിദ്ദ കെഎംസിസി ജനറൽ സെക്രെട്ടറി വി.പി മുസ്തഫ സ്വിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാടിന് പോസ്റ്റർ കൈമാറി പ്രകാശനം നടത്തിയത്.
സെപ്റ്റംബർ 19ന് ഖാലിദ് ബിൻ വലീദ് അൽ റുസൂഖ് സ്റ്റേഡിയത്തിൽ ജിദ്ദയിലെ വിവിധ കെഎംസിസി കമ്മിറ്റികൾ അണിനിരക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റോടെ ജിദ്ദ കണ്ടതിൽ ഏറ്റവും വലിയ ഫൂട്ട്ബോൾ മേളക്ക് തുടക്കമാവും. തുടർന്നുള്ള വാരാന്ത്യങ്ങളിൽ സൗദിയിലെ പ്രമുഖ ക്ലബ്ബുകൾ തമ്മിലും, ജിദ്ദയിലെ വിവിധ ജില്ലാ തല കെഎംസിസി ടീമുകൾ തമ്മിലും മാറ്റുരക്കും. ഏറ്റവും ആകർഷകമായ സമ്മാനങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 10ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും. വഫ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്യുന്ന ഫസ്റ്റ് പ്രൈസ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ , എ.സി., ടി.വി. ആകർഷകമായ വിവിധ സമ്മാനങ്ങൾ മത്സരത്തോടനുബന്ധിച്ചുള്ള ലക്കി ഡ്രോ യിൽ നറുക്കെടുത്ത് തിരഞ്ഞെടുക്കും. കളി നടക്കുന്ന എല്ലാ ദിവസങ്ങളിലും പ്രത്യകം സമ്മാനങ്ങൾക്ക് വേണ്ടിയുള്ള നറുക്കെടുപ്പുകളും ഉണ്ടാവുന്നതായിരിക്കും. ജിദ്ദയിലെ മുഴുവൻ കെഎംസിസി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ സോഷ്യൽ മീഡിയകളിലൂടെ ഫുട്ബാൾ മാമാങ്കത്തിന്റെ പ്രചാരണം ഏറ്റെടുത്തു ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ വൻ പങ്കാളിത്തം ഉറപ്പാക്കും.
കൂപ്പൺ സികെഎ റസാക്ക് മാസ്റ്റർ അനാകിഷ് ഏരിയ കെഎംസിസി പ്രസിഡന്റ് കെ ബഷീർ, ജാമിയ കുവൈസ കെഎംസിസി പ്രസിഡന്റ് കോയ എന്നിവർക്ക് വിതരണം നൽകി.
ആക്ടിങ് പ്രസിഡണ്ട് സി.കെ.എ റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും സിഫ് ജനറൽ സെക്രെട്ടറിയുമായ നിസാം മമ്പാട് ഉത്ഘാടനം ചെയ്‌തു . സ്പോർട്സ് വിങ്ങ് ചാർജുള്ള ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി എന്നിവർ മത്സര സംബന്ധമായ വിശദമായ വിവരണങ്ങൾ നടത്തി. അൽ വഫ സൂപ്പർ മാർക്കറ്റ് & ജീപാസ് പ്രതിനിധി സിയാദ് വി കെ, എബിസി കാർഗോ പ്രതിനിധി വി പി ഷിമിൽ, ഇസ്മായിൽ മുണ്ടക്കുളം, നാണി ഇസ്ഹാഖ്, ടി.കെ അബ്ദുൽ റഹിമാൻ, നൗഷാദ് ചപ്പാരപ്പടവ്, മനാഫ് ഏറാഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. വി പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, ഷക്കീർ മണ്ണാർക്കാട്, അഷ്‌റഫ് താഴെക്കോട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.