മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ബീഡിക്കമ്പനി ഉടമസ്ഥനില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളി പിടിയില്‍. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസിനെയാണ് (49) മംഗളൂരു വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. ബീഡിക്കമ്പനി ഉടമസ്ഥനായ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയില്‍നിന്നും അനില്‍ അടങ്ങിയ ആറംഗ സംഘം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണെന്ന് കബളിപ്പിച്ചാണ് സംഘം എത്തിയത്. ‘സിങ്കാരി ബീഡി’ കമ്പനി ഉടമയായ സുലൈമാന്റെ വീട്ടിലേക്ക്് തമിഴ്നാട് റജിസ്ട്രേഷനുള്ള കാറില്‍ എത്തിയ സംഘം രണ്ടു മണിക്കൂറോളം വീട്ടില്‍ റെയ്ഡ് നടത്തിയാണ് പണം കവര്‍ന്നത്. അനിലില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു.