
തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാര്‍ത്ഥത്തില്‍ ‘കള്ളന്റെ ആത്മകഥ’ എന്ന പേരാണ് ഇടേണ്ടത് എന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.
ഇ പി ജയരാജനെ കാണാന്‍ രാമനിലയത്തില്‍ പോയിരുന്നു എന്ന് ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മൂന്ന് തവണ രാമനിലയത്തില്‍ പോയിരുന്നു. ഒരു തവണ ഇപി ജയരാജനെ കാണാനാണ് പോയത് .അന്ന് 24 മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇപിയുടെ കഴുത്തില്‍ ബിജെപിയുടെ ഷാള്‍ വീഴുമായിരുന്നു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയില്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനെ പരിഹസിച്ചും ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ലിഫ്റ്റുള്ള വണ്ടിയില്‍ വന്ന, പാവപ്പെട്ടവന്റെ തോളില്‍ കൈയ്യിടാത്ത മുഖ്യമന്ത്രി ഇടമലക്കുടിയില്‍ പോകണം.അതിദരിദ്രരില്ലാത്ത പ്രഖ്യാപനം നടത്തിയത് കോടികളുടെ പരസ്യം നല്‍കിയാണ്. പാവങ്ങളുടെ ഒറ്റുകാരനാണ് മുഖ്യമന്ത്രിയെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.