ഈജിപ്ത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഖത്തര്‍ നയതന്ത്രപ്രതിനിധികള്‍ മരിച്ചു. ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമായ ഷാം എല്‍ ഷെയ്ഖില്‍ വെച്ചാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നും ഖത്തര്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈജിപ്തിലെ ഖത്തര്‍ എംബസി അപകടവിവരം സ്ഥിരീകരിച്ചു.
അബ്ദുല്ല ഗാനേയും അല്‍ഖരയ , സൗദ് ബിന്‍ താമര്‍ അല്‍ താനി, ഹസ്സന്‍ ബാര്‍ബര്‍ അല്‍ജാബര്‍ എന്നിവരാണ് മരിച്ചത്. അബ്ദുല്ല ഇസ്സ അല്‍ കുവാരി, മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ബുവൈനൈന്‍ എന്നിവരെയാണ് പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടകാരണം സംബന്ധിച്ച ഈജിപ്ഷ്യന്‍ അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.