ന്യൂദല്‍ഹി: ഈടില്ലാതെ വനിതകള്‍ക്ക് വ്യവസായസംരംഭം തുടങ്ങാന്‍ 10 കോടി രൂപ വരെ വായ്‌പ നല്‍കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
502 പാലന ക്രെഷെകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു രേഖാ ഗുപ്തയുടെ ഈ പ്രഖ്യാപനം. കുട്ടികളെ പരിപാലിക്കേണ്ടി വരുന്നതിന്റെ പേരില്‍ സ്വന്തം ഔദ്യോഗിക ജീവിതം സ്ത്രീകള്‍ക്ക് ബലികഴിക്കേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താനാണ് പാലന ക്രെഷെകള്‍ ആരംഭിച്ചിരിക്കുന്നത്.
സ്വന്തമായി വ്യവസായസംരംഭം ആരംഭിക്കാന്‍ മോഹിക്കുന്ന സ്ത്രീകള്‍ക്ക് ഈടിനെക്കുറിച്ചുള്ള തലവേദന ഒഴിവാക്കി വായ്‌പ നല്‍കുമെന്ന് രേഖ ഗുപ്ത പറഞ്ഞു.