• Mon. Apr 21st, 2025

24×7 Live News

Apdin News

ഈസ്റ്റര്‍ ആശംസിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിനെ ട്രോളി ഇസ്ലാം ഗ്രൂപ്പുകള്‍; ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യനല്ലെന്ന് ട്രോള്‍

Byadmin

Apr 21, 2025


ഈസ്റ്റര്‍ ദിനത്തില്‍ ആശംസ നേര്‍ന്ന അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ ട്രോളി ഇസ്ലാമിക ഗ്രൂപ്പുകള്‍. ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നും പിന്നെ എന്തിനാണ് ഈസ്റ്റര്‍ ആശംസ നേരുന്നത് എന്നുമാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്രോളുകള്‍ അധികവും.

ജെ.ഡി. വാന്‍സ് എന്ന ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഒരു കാലത്ത് മദ്യത്തിലൂടെയും മയക്കമരുന്നിലൂടെയും കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചെടുത്തത് ഹിന്ദുവും ഇന്ത്യാക്കാരിയുമായ ഉഷ വാന്‍സാണ്. ഈ അനുഭവം വെച്ച് അദ്ദേഹമെഴുതിയ ആത്മകഥ ജനപ്രിയമാണ്. ഹില്‍ബിലി എലിജി(Hillbily Elegy) എന്ന ഓര്‍മ്മക്കുറിപ്പ് ബെസ്റ്റ് സെല്ലറായിരുന്നു. അതാണ് അദ്ദേഹത്തെ പിന്നീട് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്.

റോമിലായിരുന്നു അദ്ദേഹം ഭാര്യ ഉഷ വാന്‍സിനൊപ്പം  ഇക്കുറി ദുഖവെള്ളിയും ഈസ്റ്ററും ചെലവഴിച്ചത്. “സാധാരണ എല്ലാ ദിവസവും പതിവുജോലികള്‍ ചെയ്യാറുള്ളതാണ്. ഇന്ന് പക്ഷെ എന്റെ ഓഫീസ് ഡ്യൂട്ടികള്‍ ഈ ദുഖവെള്ളി ദിനത്തില്‍ എന്നെ റോമിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി മെലനിയുമായി നല്ല കൂടിക്കാഴ്ച ഉണ്ടായി. ഈ മനോഹരനഗരത്തില്‍ വൈകാതെ ഞാന്‍ പള്ളിയിലേക്ക് പോകും”. ഇതായിരുന്ന ജെ.ഡി. വാന്‍സിന്റെ സന്ദേശം.



By admin