ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍. അതാസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. ഇന്ന് ആറ് മണി മുതല്‍ ഈസ്റ്റര്‍ ദിനത്തില്‍ അര്‍ധരാത്രിവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യയുടെ തീരുമാനം യുക്രെയ്ന്‍ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിന്‍ പറഞ്ഞു. യുക്രെയ്‌നിന്റെ വെടിനിര്‍ത്തല്‍ സമയത്തെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രെയ്‌നിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചു. മാനുഷിക ആവശ്യങ്ങള്‍ക്കാണ് വെടിനിര്‍ത്തുന്നതെന്നും റഷ്യന്‍ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം ടെലിഗ്രാം സന്ദേശത്തില്‍ വ്യക്തമാക്കി.