• Tue. Mar 31st, 2026

24×7 Live News

Apdin News

ഈസ്റ്റർ; ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ

Byadmin

Mar 31, 2026


ബെംഗളൂരു: ഈസ്റ്റർ അവധിയോടാനുബന്ധിച്ചുള്ളയാത്രാത്രക്ക് പരിഗണിച്ച് ഹുബ്ബള്ളിയിൽ നിന്നു കൊല്ലത്തേക്ക് ഏപ്രില്‍ 2ന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. എസ്എസ്എസ് ഹുബ്ബള്ളി – കൊല്ലം എക്സ്പ്രസ് സ്പെഷൽ (07347) സർവീസിനു ബെംഗളൂരുവിൽ കെആർ പുരത്തും എസ്എംവിടി ബെംഗളൂരുവിലും സ്റ്റോപ്പുണ്ട്.

2ന് രാവിലെ 7.05നു ഹുബ്ബള്ളിയിൽ നിന്നു പുറപ്പെടും. ഉച്ചയ്‌ക്കു 2.20ന് എസ്എംവിടി ബെംഗളൂരുവിലും 2.45ന് കെആർ പുരത്തും എത്തും.

3ന് രാവിലെ 7നു കൊല്ലത്തെത്തും. തിരിച്ചു 3നു രാവിലെ 10.45നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.40നു ഹുബ്ബള്ളിയിലെത്തും. പുലർച്ചെ 1.40 ന് കെആർ പുരത്തും രണ്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലും ട്രെയിൻ എത്തിച്ചേരും

ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവനഗെരെ, ബിരൂർ, അർസിക്കെരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർ പുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം‌. എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
SUMMARY: Easter; Special train to Kollam on April 2.



By admin