
കൊൽക്കത്ത : ഞായറാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഭഗവദ്ഗീതയുടെ കൂട്ട പാരായണത്തിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തു. സനാതൻ സംസ്‌കൃതി സൻസദാണ് ഈ കൂട്ട പാരായണം സംഘടിപ്പിച്ചത്. കഥവചക് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി (ബാഗേശ്വര്‍ പീഠാധിശ്വർ), സാധ്വി ഋതംബര, സ്വാമി ജ്ഞാനാനന്ദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സനാതൻ സംസ്‌കൃതി സൻസദിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കാർത്തിക് മഹാരാജ്, സ്വാമി നിർഗുണാനന്ദ, മറ്റ് സന്യാസിമാർ എന്നിവർ പരിപാടിയിൽ പ്രധാന പങ്കുവഹിച്ചു. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസും ഈ അവസരത്തിൽ സന്നിഹിതനായിരുന്നു.
ഈ രാജ്യം രാമന്റെ രാഷ്‌ട്രമാണ്
ഈ രാജ്യത്ത് ബാബറിന് ഒരു അടിത്തറയുമില്ല. ഇഷ്ടികകൾ കൊണ്ട് ഒരു കെട്ടിടം പണിയാം, പക്ഷേ ബാബറിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ കഴിയില്ല. ഈ രാഷ്‌ട്രം രാമന്റേതാണ്. അത് എപ്പോഴും രാമന്റേതായിരിക്കും. ഇവിടെ കാവി നിറം മാത്രമേ നിലനിൽക്കൂ. ഇതാണ് ശാശ്വത സത്യമെന്ന് സാധ്വി ഋതംബര പറഞ്ഞു.
ഗീത എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കുന്നു: കാർത്തിക് മഹാരാജ്
ഭഗവദ്ഗീത ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ ഗ്രന്ഥം ആണ്. ഭഗവദ്ഗീത എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കുന്നു. എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടി. വിഭജനത്തിന്റെ ഒരു അന്തരീക്ഷത്തിൽ, ആത്മീയ പരിശീലനത്തിന് സമൂഹത്തിന് സമാധാനവും ദിശാബോധവും നൽകാൻ കഴിയും എന്ന് പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത സന്യാസിയുമായ കാർത്തിക് മഹാരാജ് ചടങ്ങിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഇതിനകം തന്നെ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കൂടാതെ അനീതി അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയം എപ്പോഴും ഉണ്ടാകുമെന്ന് ഗവർണർ സിവി ആനന്ദ് ബോസ് പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞു.
അതേ സമയം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പാഞ്ച് ലഖ് കാന്തേ ഗീത പരിപാടിയിൽ വിവിധ ആശ്രമങ്ങളിൽ നിന്നും മത സ്ഥാപനങ്ങളിൽ നിന്നുമുള്ള സന്യാസിമാരും പങ്കെടുത്തു. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ കൂട്ട ഗീതാ പാരായണമാണിതെന്ന് സംഘാടകർ പറയുന്നു. ബംഗാളിന്റെ ആത്മീയ പാരമ്പര്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും സംഘാടകർ വ്യക്തമാക്കി.