• Mon. Dec 8th, 2025

24×7 Live News

Apdin News

“ഈ ശിവാജി അത്ര വലിയ പുള്ളിയാണോ? നാം മലയാളികൾ എന്തിനാണ് അദ്ദേഹത്തെ ആരാധിക്കുന്നത്?-ഈ ചോദ്യത്തിന് മനു ജി പിള്ളയുടെ ഉത്തരം

Byadmin

Dec 8, 2025



കൊച്ചി: “ആരാണ് ശിവജി? അത്ര വലിയ പുള്ളിയാണോ? വെറും മറാഠി ദേശീയതയെക്കുറിച്ച് പറയുന്ന ശിവജിയെ നമ്മള്‍ മലയാളികള്‍ എന്തിന് ആരാധിക്കണം?”- ഒരു യൂട്യൂബര്‍ മനു ജി പിള്ള എന്ന യുവ ചരിത്രകാരനോട് ചോദിച്ച ചോദ്യമാണ്.

ഇതിന് മനു നല്‍കിയ ഉത്തരം ആരേയും ഞെട്ടിക്കുന്നതും ശിവജിയുടെ മഹത്വം വെളിപ്പെടുത്തുന്നതുമാണ്. “ഔറംഗസേബ് എന്ന കൂര്‍മ്മബുദ്ധിക്കാരനായ, ആക്രമണത്സുകനായ മുഗള്‍ ചക്രവര്‍ത്തിയോട് യുദ്ധം ചെയ്ത് പിടിച്ചു നില്‍ക്കുക എന്നത് എളുപ്പമാല്ല. അത്രയും കാലം ഔറംഗസേബിനെതിരെ പിടിച്ചുനിന്നു. മറാത്ത എന്ന പേരില്‍ സ്വന്തം സ്റ്റേറ്റ് ശിവജി ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹം ശരിയ്‌ക്കും വീരപുരുഷന്‍ തന്നെയാണ്. അതാണ് ശിവജിയുടെ മഹത്വം.”- മനു പിള്ള പറഞ്ഞു.

“തിലക് ശിവജിയെക്കുറിച്ച് എഴുതിയത് കാരണമല്ലേ ശിവജിക്ക് ഇത്രയും വലിയ പരിവേഷം കിട്ടിയത്?”- യൂട്യൂബറുടെ അടുത്ത ചോദ്യം. “തിലക് 1890കളിലാണ് ശിവജിയെക്കുറിച്ച് എഴുതിയത്. ബാലഗംഗാധരതിലക് ആണ് ശിവജിയെക്കുറിച്ച് ധാരാളമായി എഴുതിയത്. അന്ന് അദ്ദേഹം പറഞ്ഞത് എല്ലാ രാജ്യങ്ങള്‍ക്കും ഹീറോകളെ ആവശ്യമാണ്. തിലക് പറഞ്ഞത് നമ്മള്‍ ഒരു ഇന്ത്യാരാജ്യത്തെ ഉണ്ടാക്കിക്കൊണ്ടുവരികയാണ്. അതുകൊണ്ട് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന ഹീറോകളെ ആവശ്യമാണ്. ഇത്രയും വലിയ ബ്രിട്ടീഷ് സാമ്രാജ്യത്തെ ചെറിയവരായ ഇന്ത്യക്കാര്‍ എതിര്‍ക്കുന്നു. അത് തന്നെയാണ് തന്റെ കാലഘട്ടത്തില്‍ ശിവജിയും ചെയ്തത് എന്നാണ് തിലക് എഴുതിയത്. മുഗളന്മാരെപ്പോലെ ഇത്രയും ശക്തരായവര്‍ക്കെതിരെ ഒന്നുമില്ലാത്തിടത്തു നിന്നും വന്ന ഒരാള്‍ സ്വന്തം ധീരതകൊണ്ട് പൊരുതി സ്വന്തമായ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തി. അതാണ് ശിവജിയുടെ മഹത്വം. ജാതിയും ഉപജാതിയുമായി പിരിഞ്ഞുകിടക്കുന്ന ഹിന്ദുക്കളെ ഗണേശ ചതുര്‍ത്ഥി പോലുള്ള ഉത്സവങ്ങളിലൂടെ ഒന്നിപ്പിച്ച ആളാണ് തിലക്. അതുപോലെ എല്ലാവര്‍ക്കും ഒരു പോലെ സ്വീകരിക്കാവുന്ന ദേശീയ ഹീറോകളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിലക് ശിവജിയെ അവതരിപ്പിച്ചത്. അത് ഫലിച്ചു. ഇന്ന് ഉത്തര്‍പ്രദേശ് മുതല്‍ കേരളം വരെ ആളുകള്‍ ശിവജിയെ ആരാധിക്കുന്നു.”- മനു ജി പിള്ള പറയുന്നു.

ഹിന്ദു ശക്തി ശോഷിച്ച് ഇല്ലാതെയാവുന്ന കാലഘട്ടം. അമ്പലങ്ങൾ പൊളിച്ച് പള്ളികൾ പണിയുന്നു. ഭാരതത്തിന്റെ ഭരണഭാഷയായിരുന്ന സംസ്കൃതം മാറ്റി പകരം പേർഷ്യൻ എല്ലായിടത്തിലും തിരുകിക്കയറ്റുന്നു. ആ സമയത്ത് “ശൂദ്രൻ” എന്ന് ബ്രാഹ്മണർ കളിയാക്കുകയും “വെറും പീറ” എന്ന് മുഗളർ വിളിക്കുകയും ചെയ്ത ഒരു സാധാരണക്കാരൻ “ഹൈന്ദവി സ്വരാജ്യം” സ്ഥാപിക്കാൻ ഇറങ്ങി. മുഗൾ സാമ്രാജ്യത്തോട് പോരാടി ഒരു ഹിന്ദു രാജ്യം വീണ്ടും ഉയർത്തി.

അവസാനത്തെ പ്രബല ഇന്ത്യൻ രാജവംശമായിരുന്നത് ശിവാജി സ്ഥാപിച്ച ഹിന്ദവി സ്വരാജ്യമാണ്, മുഗൾ സാമ്രാജ്യമല്ല. അതിൽ ക്ഷേത്രങ്ങൾ പുനർനിർമിച്ചു, പേർഷ്യൻ വാക്കുകൾ നീക്കി സംസ്കൃതം ഭരണഭാഷയാക്കി, അതിനായി പ്രത്യേക നിഘണ്ടു തന്നെ രചിച്ചു.

 

 

By admin