ന്യൂഡൽഹി ; സായുധ സേനയെ ഏത് അവസരത്തിലും പിന്തുണയ്‌ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി .
‘ ഇതുപോലുള്ള സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത്. ആ കരുത്ത് വൈവിധ്യത്തിലും സമാനതയിലും ഊട്ടിയുറപ്പിച്ചിരിക്കുന്നു. നമ്മൾ അചഞ്ചലമായ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ ആത്മാവിനെയും നമ്മുടെ ആദർശങ്ങളുടെ ആത്മാവിനെയും സംരക്ഷിക്കുമ്പോൾ നമ്മുടെ സായുധ സേനയെ പിന്തുണയ്‌ക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. # രാജ്യമാണ് ആദ്യം ജയ് ഹിന്ദ്!” അദാനി പറഞ്ഞു.
നേരത്തെ മുകേഷ് അംബാനിയും ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയാകട്ടെ മാതൃദിനത്തിൽ മാതൃരാജ്യത്തെ കാക്കാൻ കരുത്തരായ മക്കളെ നൽകിയ അമ്മമാർക്കാണ് ആദരവ് അർപ്പിച്ചത് .