• Mon. Sep 1st, 2025

24×7 Live News

Apdin News

ഉക്രൈനിലേക്ക് ഏറ്റവും കൂടുതല്‍ ഡീസല്‍ നല്കുന്നത് ഇന്ത്യ, അതും ‘റഷ്യന്‍എണ്ണ’യില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഡീസല്‍

Byadmin

Sep 1, 2025



ന്യൂദല്‍ഹി: ഉക്രൈനിലേക്ക് ഏറ്റവും കൂടുതല്‍ ഡീസല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന കണക്ക് പുറത്ത്. ഈ ജൂലായില്‍ മാത്രം ഉക്രൈനിലേക്ക് വന്ന ഡീസലിന്റെ 15.5 ശതമാനമാണ് ഇന്ത്യയില്‍ നിന്നും വാങ്ങിയിരിക്കുന്നത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേല്‍ 50 ശതമാനം വ്യാപാരത്തീരുവ പിഴച്ചുങ്കമെന്ന നിലയില്‍ ഏര്‍പ്പെടുത്തിയ അതേ സമയത്താണ് റഷ്യന്‍ എണ്ണയില്‍ നിന്നും ഇന്ത്യ വേര്‍തിരിച്ചെടുക്കുന്ന ഡീസല്‍ ഉക്രൈന്‍ ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങല്‍ വാങ്ങുന്നത് എന്നത് വലിയ വിരോധാഭാസമാണ്. മാത്രമല്ല, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പല ഉല്‍പന്നങ്ങളും റഷ്യയില്‍ നിന്നും വാങ്ങുന്നുണ്ടല്ലോ എന്ന ഇന്ത്യയുടെ ചോദ്യത്തിന് ഇതുവരെ ട്രംപിനോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ മറുപടിയില്ല.

റഷ്യയുമായി ഉക്രൈന്‍ നടത്തുന്ന യുദ്ധത്തില്‍ ഉക്രൈന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള ഡീസല്‍. പക്ഷെ ആ ഡീസല്‍ ഇന്ത്യ ഉണ്ടാക്കുന്നത് റഷ്യയുടെ എണ്ണയില്‍ നിന്നാണെന്നതാണ് വൈരുദ്ധ്യം.

By admin