• Thu. Dec 4th, 2025

24×7 Live News

Apdin News

ഉക്രൈന്റെ പണപ്പെട്ടി കാലിയായി….റഷ്യ യൂറോപ്പിലെ ബാങ്കുകളില്‍ നിക്ഷേപിച്ച 17.3 ലക്ഷം കോടി പിടിച്ചെടുത്ത് ഉക്രൈന് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍

Byadmin

Dec 4, 2025



ബ്രസ്സല്‍സ് : ഉപരോധത്തിലൂടെ മരവിപ്പിച്ച റഷ്യയുടെ 17.3 ലക്ഷം കോടി രൂപ സൗജന്യമായി ഉക്രൈന്‍ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതോടെ റഷ്യയോട് കണക്ക് തീര്‍ക്കാന്‍ തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നീക്കമെന്ന് കരുതുന്നു. റഷ്യ ഈ യുദ്ധത്തില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറിയാല്‍ മാത്രമേ ഈ തുക ഉക്രൈന്‍ യൂറോപ്യന്‍ യൂണിയന് തിരിച്ചുകൊടുക്കേണ്ടതുള്ളൂ. അത് എന്തായാലും അസംഭാവ്യമാണ്. ഉക്രൈനോട് യുദ്ധം ചെയ്തതിന് നഷ്ടപരിഹാരമായാണ് റഷ്യയുടെ നിക്ഷേപങ്ങള്‍ പിടിച്ചെടുത്ത് ഉക്രൈന് നല‍്കുന്നത് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിശദീകരണം.

ഉക്രൈന്റെ പണപ്പെട്ടി കാലിയായ സാഹചര്യത്തിലാണ് കൂടുതല്‍ തുക അനുവദിക്കുന്നത്. പക്ഷെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നും തുക എടുത്ത് സഹായിക്കുന്നതിന് പകരം റഷ്യ വിശ്വസിച്ച് നിക്ഷേപിച്ച റഷ്യയ്‌ക്ക് പരമാധികാരമുള്ള സ്വത്തുക്കളാണ് ഉപരോധത്തിന്റെ പേരില്‍ മരവിപ്പിച്ച് ഉക്രൈന് നല്‍കുന്നത്. ഇതോടെ യുഎസും യൂറോപ്യന്‍ യൂണിയനും ഉക്രൈനും റഷ്യയ്‌ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുകയാണെന്ന് വേണം കരുതാന്‍. ഇവര്‍ തമ്മില്‍ പരസ്പരം അഭിപ്രായ ഐക്യമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ റഷ്യയെ ആശയക്കുഴപ്പത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മാത്രം. പ്രധാനമായും ഉക്രൈന് ആയുധങ്ങള്‍ വാങ്ങാനാണ് ഈ തുക ഉപയോഗിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളുമായി സൈനിക സംഘര്‍ഷം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കള്‍ ഉക്രൈന് നല്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. ഈ തുകയത്രയും റഷ്യ ബെല്‍ജിയത്തിലെ യൂറോ ക്ലിയര്‍ എന്ന കേന്ദ്ര സെക്യൂരിററി ഡെപോസിറ്ററിയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിലും റഷ്യയുടെ കേന്ദ്രബാങ്ക് നിക്ഷേപിച്ച തുകയാണ്. സാധാരണ നിയമമനുസരിച്ച് ഇത് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണ്. റഷ്യയുടെ കേന്ദ്രബാങ്ക് വിശ്വസിച്ച് നിക്ഷേപിച്ച തുക ഉപരോധത്തിന്റെ പേരില്‍ പിടിച്ചെടുത്ത് ഉക്രൈന് ചെലവഴിക്കാന്‍ കൊടുക്കുന്നത് തെറ്റാണെന്ന അഭിപ്രായം അമേരിക്കയും പ്രകടിപ്പിച്ചിരുന്നു.

യൂറോക്ലിയര്‍ എന്ന സെക്യൂരിറ്റി ഡെപ്പോസിറ്ററി സ്ഥാപനത്തിന് അവരുടെ കൈവശമുള്ള 15 ലക്ഷം കോടി രൂപ ഉക്രൈന് നല്‍കുന്നതില്‍ ഭയമുണ്ട്. കാരണം റഷ്യ പ്രതികാരം ചെയ്യുമോ എന്നതാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. ഇതിന്‍ പകരമായി തത്തുല്ല്യമായ തുകയക്കുള്ള ഗ്യാരണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കണമെന്ന് ബെല്‍ജിയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം യൂറോപ്യന്‍ യൂണിയന് താല്‍പര്യമില്ല.

യൂറോപ്യന്‍ യൂണിയന്റെ ഈ ശത്രുതാപരമായ നീക്കം ഒരു ആസന്നയുദ്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനിടെ ഫ്രാന്‍സും റഷ്യയോടുള്ള ശത്രുത തുറന്ന് പ്രകടിപ്പിച്ചിരുന്നു. അവ്‍ 100 റഫാല്‍ വിമാനങ്ങള്‍ ഉക്രൈന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് യൂറോപ്യന്‍ യൂണിയന്‍ നിര്‍ഭയത്വം വെടിഞ്ഞാണ് റഷ്യയ്‌ക്കെതിരെ നീങ്ങുന്നത്. ഒരൂ മൂന്നാം ലോകയുദ്ധം ആസന്നമായിരിക്കുന്നു എന്നാണ് യുദ്ധവിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

 

By admin