
ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പീരങ്കകളില്‍ ഒന്നായ റഷ്യയുടെ പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് ഒരു സംസ്കൃത മന്ത്രം. റഷ്യയുടെ 2എസ്7എം മാല്‍കയിലാണ് ഈ സംസ്കൃതമന്ത്രം കൊത്തിയിരിക്കുന്നത്.
‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം’
എന്ന മന്ത്രമാണ് ഈ പീരങ്കിത്തോക്കിന്റെ ബാരലില്‍ എഴുതിയിരിക്കുന്നത്. നരസിംഹാവതാരത്തിന് സമര്‍പ്പിച്ചിരിക്കുന്ന സംസ്കൃത മന്ത്രമാണിത്.
ഭാരതത്തിന്റെ ആത്മീയതയും സൈനികായുധവും തമ്മില്‍ കൂടിക്കലരുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. മഹാവിഷ്ണുവിന്റെ ഉഗ്രരൂപമായ നരസിംഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ശക്തമായ മന്ത്രമാണിത്. തടസ്സങ്ങള്‍ മറികടക്കാനും ധീരതയ്‌ക്കും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ഈ മന്ത്രം.
ഇതിന്റെ അര്‍ത്ഥമെന്തെന്നോ?
ഉഗ്രം വീരം മഹാവിഷ്ണും
(ഉഗ്രനും ധീരനും ആയ മഹാവിഷ്ണു)
ജ്വലന്തം സര്‍വ്വതോ മുഖം
(എല്ലാ ദിശകളില്‍ നിന്നും ജ്വലിക്കുന്നു)
ഉപനിഷത്തിലെ വരിയാണ് ഇത്. സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു ചെറിയ ഉപനിഷത്ത് ഗ്രന്ഥമാണ് നൃസിംഹ തപനിയ ഉപനിഷത്ത്. അഥർവവേദവുമായി ബന്ധിപ്പിച്ചിട്ടുള്ള 31 ഉപനിഷത്തുകളിൽ ഒന്നാണിത്, വൈഷ്ണവ അഥര്‍വ വേദത്തിന്റെ ഭാഗമായ ഒരു ചെറിയ ഉപനിഷത്തുകളിലൊന്നായ നരസിംഹ തപനീയ ഉപനിഷത്തിലെ വരികള്‍ ആണിവ.
.
ഒരു റഷ്യന്‍ ആയുധത്തില്‍ മഹാവിഷ്ണുവിന്റെ ഉഗ്രമൂര്‍ത്തിയായ നരസിംഹത്തിന് സമര്‍പ്പിക്കുന്ന സംസ്കൃതമന്ത്രം കൊത്തിവെച്ചിരിക്കുന്നത്. അപൂര്‍വ്വമായ കാഴ്ചയാണ്. റഷ്യയും ഭാരതവും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ആഴമാണ് ഇതില്‍ നിന്നും മനസ്സിലാക്കാം.
സ്വയം വെടിയുതിര്‍ക്കുന്ന ഹൊവിറ്റ്സര്‍ തോക്കാണ് 2എസ്7എം മാല്‍ക. 1983ലോ 1986ലോ ആണ് ഈ പീരങ്കി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇതിന്റെ നിര്‍മ്മാണവും ഇന്ത്യയും തമ്മില്‍ ബന്ധമില്ല. എന്നിട്ടും ആ പീരങ്കിയുടെ ബാരലില്‍ എങ്ങിനെ ഒരു സംസ്കൃതമന്ത്രം വന്നു എന്നത് വിസ്മയിക്കുന്ന സത്യം.
ഈ മന്ത്രത്തിന് ഇനിയും വരികളുണ്ട്. അത് ഇങ്ങിനെയാണ്
‘നരസിംഹം ഭീഷണഭദ്രം
മൃത്യുര്‍ മൃത്യും നമാമ്യഹം’
(ഭയങ്കരവും ശുഭകരവും ആയ നരസിംഹമേ
മരണത്തിന്റെ മരണമായ അങ്ങയെ ഞാൻ നമിക്കുന്നു)
വെല്ലുവിളികള്‍ നേരിടാനും ഭയത്തെ മറികടക്കാനും വേണ്ടിയുള്ള കരുത്തും ധീരതയും ഭക്തന്റെ (ഭജിക്കുന്നവന്റെ) ഉള്ളില്‍ നിറയ്‌ക്കുന്നതാണ് ഈ മന്ത്രമെന്ന് കരുതുന്നു. ഇത് തന്നെയായിരിക്കും ഈ ആയുധം നിര്‍മ്മിച്ചപ്പോള്‍ ഉഗ്രരൂപിയായ നരസിംഹമൂര്‍ത്തിയുടെ മന്ത്രം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായിരിക്കുക. കരുത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് നരസിംഹമൂര്‍ത്തി. ക്രൂരനായ ഹിരണ്യകശിപുവിനെ വധിച്ച് തന്റെ ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കുകയാണ് നരസിംഹമൂര്‍ത്തി. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണിത്.