• Tue. Oct 7th, 2025

24×7 Live News

Apdin News

ഉജ്വലമായ മുന്നേറ്റത്തോടെ എം.എസ്.എഫ് ക്യാമ്പസ് കാരവൻ ഏഴു ദിനങ്ങൾ പിന്നിട്ടു

Byadmin

Oct 6, 2025


മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർ ത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘കാമ്പസ് കാരവൻ’ ഏഴു ദിവസം പിന്നിട്ട് ആവേശത്തോടെ ഇന്ന് സമാപിക്കും.

ഏഴാം ദിവസത്തെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് പി.ടി.എം കോളേജിൽ ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്‌ നിർവ്വഹിച്ചു. വിദ്യാർത്ഥി പക്ഷ നിലപാടുകൾക്ക് വേണ്ടി എം.എസ്.എഫ് ക്യാമ്പസുകളിൽ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക്‌ വിദ്യാർഥികൾ നൽകുന്ന പിന്തുണയുടെ നേർകാഴ്ചയാണ് ക്യാമ്പസ് യാത്രയിൽ ലഭിക്കുന്ന സ്വീകരണം.

വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എം.എസ്.എഫ് യൂണിയൻ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും
ഈ തിരഞ്ഞെടുപ്പ് വിധി എന്നും ജാഥാ നായകൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ എം.എ സ്.എഫ് ജില്ലാ പ്രസിഡൻ്റ് കബിർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപറബ്‌, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സെക്രട്ടറി എ.വി നബീൽ,ടെക്ഫെഡ് സംസഥാന ചെയർമാൻ ജലീൽ കാടാമ്പുഴ,
അറഫാ ഉനൈസ്, റമീസ കാവനൂർ, ജുമാന ജെബീൻ,അഡ്വ.ഒ.പി റഹൂഫ് ,അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്,സുൽത്താൻ ആലംങ്കീർ,നബിൽ കുമ്പളാംകുഴി,സൽമാൻ ഒടമല,മുബഷീർ പുഴക്കാട്ടിരി,അംജദ് പുറമണ്ണൂർ,റിഫാക്കത്തലി എടയൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് മലബാർ കോളേജ് മാണൂർ,ഐ.എച്ച്,ആർ.ഡി വട്ടംകുളം,അസബാഹ് കോളേജ് വളയംങ്കുളം,എം.ഇ.എസ് പൊന്നാനി,ഗവൺമെൻ്റ് കോളേജ് തവനൂർ എന്നീ ക്യാമ്പസുകളിൽ പര്യടനം പൂർത്തിയാകുന്നതോടെ ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയാക്കും.

By admin