വർക്കല: മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത് എന്ന് നൂറ്റാണ്ട് മുമ്പ് സമൂഹത്തെ ഉദ്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ജീവൽസ്മരണ നിലനിൽക്കുന്ന വർക്കല ശിവഗിരിയിൽ ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിവിരുദ്ധ ജാഗ്രതായാത്രയ്‌ക്ക് തുടക്കം.
‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നയിക്കുന്ന ജാഗ്രതാ യാത്രയ്‌ക്ക് ശിവഗിരിയില്‍ സ്വാമി ശുഭാംഗാനന്ദ ദീപം തെളിയിച്ചു. ലഹരിവിരുദ്ധ ജാഗ്രതാ യാത്രാ ചെയർപേഴ്സൺ മുൻ ഡിജിപി ആർ. ശ്രീലേഖ മുഖ്യാഥിതിയായി.
ജനറൽ കൺവീനർ ഡോ. സി. സുരേഷ് കുമാർ, ജന്മഭൂമി ഡയറക്ടർ ബോർഡ് അംഗം ടി. ജയചന്ദ്രൻ, കോർപ്പറേറ്റീവ് സർക്കുലേഷൻ മാനേജർ ടി.വി. പ്രസാദ് ബാബു, യൂണിറ്റ് മാനേജർ ആർ. സന്തോഷ് കുമാർ, ഓൺലൈൻ എഡിറ്റർ പി.ശ്രീകുമാർ, ആരോഗ്യ ഭാരതി സംസ്ഥാന ഉപാധ്യക്ഷ്യൻ ഡോ. രഘു , ബി ജെ പി നേതാവ് തോട്ടയ്‌ക്കാട് ശശി, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് മണമ്പൂർ ദിലീപ്, മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജോബിൻ , മുൻ മണ്ഡലം പ്രസിഡൻ്റ് ആർ. വി. ബിജി, സംസ്ഥാന കൗൺസിൽ അംഗം ഒറ്റൂർ മോഹനദാസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഇലകമൺ സതീശൻ , നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് ബിജു പൈവേലി, വർക്കല മുൻസിപാലിറ്റി പാർലമെൻ്റി പാർട്ടി ലീഡർ അഡ്വ. അനിൽ കുമാർ, കൗൺസിലർമാരായ വിജി സുഭാഷ് , രാഖി ആർ, ഷീന കെ. ഗോവിന്ദ്, , സിന്ധു. വി. തുടങ്ങിയവർ പങ്കെടുത്തു