മാൾഡ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാൾഡയിലെ മാലതിപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം ഗാസോളിലേക്ക് പോകുമ്പോൾ അവരുടെ ഹെലികോപ്റ്ററിന് സമീപം ഒരു ഡ്രോൺ കണ്ടെത്തി. സംഭവം വലിയ സുരക്ഷാ വീഴ്ചയായി.
പോല്‌സ് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. മൂന്നുപേരും മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ്സിന്റെ പ്രവർത്തകർതന്നെയാണ്. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറാൻ ശ്രമിക്കുമ്പോൾ ഡ്രോൺ സമീപത്ത് പറക്കുന്നത് കാണാവുന്ന ഒരു വീഡിയോ വ്യാപകമായി പ്രചാരണത്തിലാണ്.
വീഡിയോയുടെ പശ്ചാത്തലത്തിൽ, ‘ഏരി, എറ്റാ കി… മൈക്ക് താ ബോണ്ടോ കൊറോ (ഇത് എന്താണ്, മനുഷ്യാ? മൈക്ക് അടയ്‌ക്കുക)’ എന്ന് ബംഗാളിയിൽ ആളുകൾ പറയുന്നത് കേൾക്കാം.
ലഭ്യമായ വിവരങ്ങൾ പ്രകാരം, അറസ്റ്റിലായ മൂന്ന് പേർ ടിഎംസിയുമായി ബന്ധപ്പെട്ടവരാണ്. അവർ ടിഎംസി സ്ഥാനാർത്ഥി മോതിഉർ റഹ്മാന്റെ ടീമിൽ നിന്നുള്ളവരായിരുന്നുവെന്നാണ് വിവരം. പ്രാഥമിക വിവര പ്രകാരം തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാണാൻ ഡ്രോൺ പറത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിടിയിലായവരെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുകയാണ്.
പിടിയിലായത് ടിഎംസി പ്രവർത്തകരാണെന്ന വാർത്തകൾ വന്നതിനാൽ ഈ സംഭവത്തിനു പിന്നിൽ ബിജെപിയും അമിത് ഷായും ആണെന്ന ആരോപണങ്ങൾക്ക് സാധ്യതയില്ലായി.