പ്യോംഗ്യാംഗ്: വിദേശ സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ ഉത്തരകൊറിയ വര്‍ധനവുണ്ടാക്കിയതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങളെ പുറംലോകത്തില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെടുത്തുകയും നിര്‍ബന്ധിത ജോലികള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കുരുക്കുന്ന നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ബിബിസി യുഎന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
2015ന് ശേഷം ആറു പുതിയ നിയമങ്ങളാണ് ഉത്തരകൊറിയയില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതില്‍ വിദേശ സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നത് വധശിക്ഷയ്ക്ക് വഴിയൊരുക്കുന്ന കുറ്റമായി പ്രഖ്യാപിച്ചതും ഉള്‍പ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട 300ലേറെ പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വധശിക്ഷ നടപ്പിലാക്കുന്നത് ഫയറിംഗ് സ്‌ക്വാഡുകള്‍
പൊതുജന സാന്നിധ്യത്തില്‍ തന്നെ ഫയറിംഗ് സ്‌ക്വാഡുകളാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീതിപടര്‍ത്തുക എന്നതാണ് ലക്ഷ്യം. ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട മൂന്ന് സുഹൃത്തുക്കളെയും 23കാരിയെയും യുഎന്‍ റിപ്പോര്‍ട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ലഹരിമരുന്ന് കേസിലെ പ്രതികളോടൊപ്പം തന്നെ വിചാരണ നേരിടേണ്ടിവന്നിരുന്നുവെന്ന് 23കാരി യുഎന്നോട് വിശദീകരിച്ചു. മൂന്ന് നേരം ഭക്ഷണം കിട്ടുക പോലും ഉത്തരകൊറിയയില്‍ ആഡംബരമായി മാറിയിരിക്കുകയാണെന്നും കൊവിഡ് കാലത്ത് നിരവധിപേര് പട്ടിണികിടന്ന് മരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.