ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.
ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആര്‍. രാജേഷ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്, ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും എല്ലാ ആശുപത്രികളിലും 12000 കിടക്കകള്‍ സജ്ജമാക്കാനും എല്ലാ ഐസിയുവുകളും വെന്റിലേറ്ററുകളും ക്രമീകരിക്കാനും നിര്‍ദേശം നല്‍കി.
ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചണ്ഡീഗഡിലും ജാഗ്രത തുടരുകയാണ്. അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സൈന്യത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.