ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നടന്ന മേഘവിസ്ഫോടനത്തില്‍ നിരവധി പേരെ കാണാതായി. ചമോലിയിലെ തരാലി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മേഘവിസ്ഫോടനം നടന്നത്.
തരാലി പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സ്ഥലത്ത് ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.
കനത്ത മഴയെയും നാശനഷ്ടത്തെയും തുടര്‍ന്ന് തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്. പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പൊലീസ് അറിയിച്ചു.മേഘവിസ്‌ഫോടനത്തെയും മിന്നല്‍ പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഓഗസ്റ്റ് 25 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.