• Wed. Apr 2nd, 2025

24×7 Live News

Apdin News

ഉത്തരാഖണ്ഡില്‍ 11 സ്ഥലങ്ങള്‍ക്ക് ഹിന്ദു ഐക്കണുകള്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ നല്‍കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

Byadmin

Apr 1, 2025


ഹരിദ്വാര്‍, ഡെറാഡൂണ്‍, നൈനിറ്റാള്‍, ഉധം സിങ് നഗര്‍ തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
11 സ്ഥലങ്ങള്‍ക്കും ഹിന്ദു ദേവതകള്‍, പുരാണ കഥാപാത്രങ്ങള്‍, പ്രമുഖ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ എന്നിവരുടെ പേരുകള്‍ നല്‍കുമെന്ന് ധാമി പറഞ്ഞു. ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ മുഗള്‍ പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റല്‍ എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട്, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.

‘പൊതുവികാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നല്‍കിയ മഹാന്മാരുടെ പേരുകളില്‍ ആ സ്ഥലങ്ങള്‍ ഇനി അറിയപ്പെടും,’ ധാമി പറഞ്ഞു.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.

‘ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂര്‍വ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകള്‍ വെക്കുന്നതില്‍ പല തരത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകള്‍ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാന്‍ പ്രശംസിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തില്‍ മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ പുനര്‍നാമകരണം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടിക
ഹരിദ്വാര്‍ ജില്ല

By admin